ഒമാൻ: പ്രവാസി തൊഴിലാളികൾക്ക് അടുത്ത വർഷം മുതൽ നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നു

Oman

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്ക് 2027 മുതൽ ഒരു നിർബന്ധിത സമ്പാദ്യ പദ്ധതി നടപ്പിലാക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട് പ്രഖ്യാപിച്ച പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. പ്രവാസി തൊഴിലാളികളുടെ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഒരു പ്രവാസി ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 9% ഈ നിർബന്ധിത സമ്പാദ്യ പദ്ധതിയിലേക്ക് നീക്കിവയ്ക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. തൊഴിൽ കാലാവധി അവസാനിക്കുന്ന അവസരത്തിൽ തൊഴിലാളികൾക്ക് ഈ കരുതൽ ധനം തിരികെ ലഭിക്കുന്നതാണ്.