ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ COVID-19 സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തിവെക്കുന്നു

GCC News

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ, രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് താത്‌കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. ജൂലൈ 31, വെള്ളിയാഴ്ച മുതൽ ഓഗസ്റ്റ് 4, ചൊവ്വാഴ്ച്ച വരെ COVID-19 സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കുന്നത് നിർത്തിവെച്ചതായി, ജൂലൈ 29-നു പുറത്തിറക്കിയ അറിയിപ്പിലൂടെ മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് 5, ബുധനാഴ്ച്ച മുതൽ രോഗബാധിതരുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ സാമൂഹികമായ ഒത്തുചേരലുകൾ ഒഴിവാക്കാനും, കുടുംബ സംഗമങ്ങൾ, സന്ദർശങ്ങൾ എന്നിവയിൽ നിന്ന് വിട്ടു നിൽക്കാനും പൊതുസമൂഹത്തോട് ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, കൈകളുടെ ശുചിത്വം എന്നിവ ആഘോഷവേളകളിലുടനീളം ശീലമാക്കാനും ജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.