ഒമാൻ: ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതായി TRA

Oman

2025 ഓഗസ്റ്റ് 18 മുതൽ മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. 2025 ഓഗസ്റ്റ് 12-നാണ് ഒമാൻ TRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, മൊബൈൽ നമ്പർ പോർട്ടിങ് സേവനങ്ങൾ താത്‌കാലികമായി നിർത്തിവെക്കുന്നതിനുള്ള തീരുമാനം ഒമാനിലെ മുഴുവൻ ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കൾക്കും ബാധകമാണ്.

ഇത്തരം സേവനങ്ങൾ സെൻട്രൽ നമ്പർ പോർട്ടബിലിറ്റി സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിലൂടെ കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാകുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.