രാജ്യത്ത് ഗർഭിണികളായിട്ടുള്ള ഒമാൻ പൗരന്മാരും, പ്രവാസികളുമായ സ്ത്രീകൾക്ക്, 2021 സെപ്റ്റംബർ 18, ശനിയാഴ്ച്ച മസ്കറ്റിൽ നിന്ന് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂർ ബുക്കിംഗ് ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ (OCEC) നിന്നാണ് ഗർഭിണികൾക്ക് സെപ്റ്റംബർ 18-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നത്. രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ OCEC-യിൽ നേരിട്ടെത്തി ഇവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്.