ഒമാൻ: വരും ദിനങ്ങളിൽ അന്തരീക്ഷ താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം

Oman

അടുത്ത രണ്ട്‍ ദിവസം രാജ്യത്തെ താപനില പടിപടിയായി കുറയുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഒക്ടോബർ 13-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വരും ദിനങ്ങളിൽ രാജ്യത്തെ താപനില പടിപടിയായി കുറയുമെന്നും, മരുഭൂമേഖലകളിലും, തീരപ്രദേശങ്ങളിലും ഏറ്റവും ഉയർന്ന കാലാവസ്ഥ 30 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പര്‍വ്വതപ്രദേശങ്ങളിൽ താപനില 12 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.