രാജ്യത്തെ അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനിടെ 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഓഗസ്റ്റ് 22-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
അടുത്ത മൂന്ന് ദിവസത്തിനിടെ രാജ്യത്തെ അന്തരീക്ഷ താപനില പടിപടിയായി ഉയരാനിടയുണ്ടെന്നും, ഒമാനിലെ മരുഭൂപ്രദേശങ്ങളിൽ താപനില നാല്പത്തഞ്ച് ഡിഗ്രി മുതൽ നാല്പത്തൊമ്പത് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഒമാൻ കടലിന്റ തീരപ്രദേശങ്ങളിലും, ഹജാർ മലനിരകളുടെ സമീപപ്രദേശങ്ങളിലും അടുത്ത രണ്ട് ദിവസത്തിനിടയിൽ അന്തരീക്ഷ താപനില നാല്പത് ഡിഗ്രി മുതൽ നാല്പത്തഞ്ച് ഡിഗ്രി വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Pixabay.