ഒമാൻ: വിവിധ തട്ടിപ്പുകളെക്കുറിച്ച് TRA മുന്നറിയിപ്പ് നൽകി

GCC News

വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് നടക്കുന്ന വിവിധ രീതികളിലുള്ള തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി. 2023 ഡിസംബർ 19-നാണ് TRA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഐഡി കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതായി TRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് TRA ആഹ്വാനം ചെയ്തിട്ടുണ്ട്.

ആപ്പ് സ്റ്റോർ, ഐട്യൂൺസ് എന്നിവയുമായി ബന്ധപ്പെട്ട ഗിഫ്റ്റ് കാർഡുകൾ ഉൾപ്പടെയുള്ള കാർഡ് പർച്ചേസ് തട്ടിപ്പുകൾക്ക് ഇരയാക്കരുതെന്നും TRA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുതെന്നും, പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കാളുകൾ, സന്ദേശങ്ങൾ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും TRA ആവശ്യപ്പെട്ടിട്ടുണ്ട്.