യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. 2026 ജനുവരി 5-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Foreign Minister holds fraternal consultations with the Deputy Prime Minister and Minister of Foreign Affairs of the United Arab Emirates, during a meeting in Abu Dhabi. The discussions covered a range of recent developments and issues in the region, exploring avenues to address… pic.twitter.com/iojSl8RS0E
— Oman News Agency (@ONA_eng) January 5, 2026
അബുദാബിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ സമീപകാല സംഭവവികാസങ്ങളും പ്രശ്നങ്ങളും ഇരുവരും ചർച്ച ചെയ്തു.
സമവായം രൂപപ്പെടുത്തുന്നതിനും, കൂട്ടായ സുരക്ഷയും പ്രാദേശിക സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന വിധത്തിൽ അവ പരിഹരിക്കാനുള്ള വഴികൾ ഇരുവരും അവലോകനം ചെയ്തു.
Cover Image: Oman News Agency.

