കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയോടെ വീട്ടിൽ ഇരിക്കുന്നവർക്കായി കേരളാ സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഓൺലൈനിൽ മാപ്പിളപ്പാട്ട് ആലാപന മത്സരവും രചനാ മത്സരവും സംഘടിപ്പിക്കുന്നു.
12 വയസ്സു വരെ ‘ബാല്യം’, 13 മുതൽ 19 വരെ ‘കൗമാരം’, 20 മുതൽ 35 വരെ ‘യൗവ്വനം’, 36 വയസ്സിനു മുകളിൽ പൊതുവിഭാഗങ്ങളിലായി നടത്തുന്ന മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ വാട്സ് ആപ്പിലൂടെ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 2 ഗാനങ്ങൾ ആലപിക്കാം. ഒന്ന് പരമ്പരാഗതമായ രചനയും മറ്റൊന്ന് ജനപ്രിയ ഗാനവും. പിന്നണി ആവശ്യമില്ല. വായ്പ്പാട്ട് അവതരിപ്പിച്ചാൽ മതി.
മാപ്പിളപ്പാട്ട് രചനാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ പുതിയ രചനകളാണ് അയക്കേണ്ടത്. മാപ്പിളപ്പാട്ട് രചനാ നിയമങ്ങൾ പാലിക്കണം. മാപ്പിളപ്പാട്ടിൻ്റെ ഇശലിലാണ് രചന നിർവഹിക്കേണ്ടത്. ഇശൽ മുകളിൽ എഴുതണം.
മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി വാട്‌സ് ആപ്പ് നമ്പറായ 00919207173451 എന്നതിലേക്കാണ് രചനകളോ പാടിയ പാട്ടുകളോ അയക്കേണ്ടത്. പാട്ടിനോടൊപ്പം പേര്, വയസ്സ്, വിലാസം എന്നിവയും കുറിക്കുക. ഈ ലോക്ക്ഡൗൺ കാലാവധി തീരുന്നത് വരെ നിങ്ങളുടെ രചനകളും ആലാപനങ്ങളും അയക്കുന്നതിനു അക്കാദമി സമയം അനുവദിച്ചിട്ടുണ്ട്.
ഓരോ വിഭാഗത്തിലും മൂന്നു വരെ സ്ഥാനങ്ങൾക്ക് മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി പൊതുവേദിയിൽ സമ്മാനവും സർട്ടിഫിക്കറ്റും നൽകുന്നതാണ്. പ്രവാസ ലോകത്തെ കലാ പ്രതിഭകൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പ്രത്യേകമായി അഭ്യർത്ഥിക്കുന്നു. വൈദ്യർ മഹോത്സവങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ, മാപ്പിള കലകളുടെ അവതരണം, വൈദ്യർ സ്മാര പ്രഭാഷണങ്ങൾ എന്നിവയുടെ വീഡിയോ ബഹു.സാംസ്കാരികവകുപ്പ് മന്ത്രിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കും.
തയ്യാറാക്കിയത്: അബ്ദുൽ റൗഫ് കൊണ്ടോട്ടി
1 thought on “മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ഓൺലൈൻ മാപ്പിളപ്പാട്ട് ആലാപന മൽസരവും രചനാ മത്സരവും സംഘടിപ്പിക്കുന്നു”
Comments are closed.