ദുബായ്: പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനം

UAE

എമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. ഡിസംബർ 31, വ്യാഴാഴ്ച്ച പുതുവത്സരരാവ് കൂടുതൽ നേരം ആസ്വദിക്കുന്നതിന് ഈ തീരുമാനം പൊതുജനങ്ങൾക്ക് അവസരം നൽകുന്നതാണ്.

ഈ തീരുമാനത്തിന്റെ ഭാഗമായി ഡിസംബർ 31-ന് രാത്രി താഴെ പറയുന്ന പാർക്കുകൾ രാത്രി 1.00 മണി വരെ പ്രവർത്തിക്കുന്നതാണ്:

  • സഫ പാർക്ക്.
  • ഉം സുഖേയ്മ് പാർക്ക്.
  • അൽ ഖൂസ് പോണ്ട് പാർക്ക്.

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ നടക്കുന്ന വിവിധ വെടിക്കെട്ടുകൾ അതിന്റെ പൂർണ്ണതയോടെ ഈ പാർക്കുകളിൽ നിന്ന് ആസ്വദിക്കാവുന്നതാണ്.