കാലാവധി കഴിഞ്ഞ റെസിഡൻസി, വിസിറ്റ് വിസകൾക്ക് രാജ്യത്ത് അനുവദിച്ച സമയം കഴിഞ്ഞും തങ്ങുന്നതിന് ചുമത്താറുള്ള പിഴതുകകൾ മൂന്ന് മാസത്തേക്ക് ഒഴിവാക്കുന്നതായി ജനറൽ ഡയറക്ടറേറ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരി അറിയിച്ചു. എല്ലാത്തരം റെസിഡൻസി വിസകൾക്കും സന്ദർശക വിസകൾക്കും ഈ ഇളവുകൾ ബാധകമാകും.
നിലവിൽ മൂന്ന് മാസത്തേക്കാണ് ഈ പിഴകൾ ഒഴിവാക്കുന്നത്. നിലവിൽ 6 മാസത്തിലധികമായി രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസകൾക്കും പിഴകൾ 3 മാസത്തേക്ക് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാർച്ച് 1, 2020-ഓടെ കലാഹരണപ്പെടുന്ന റെസിഡൻസി വിസകളുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ മാർച്ച് 30-നു ചേർന്ന യു എ ഇ കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനപ്രകാരമാണ് പിഴതുകകൾ ഒഴിവാക്കി കൊണ്ട് വിസകൾ നീട്ടിനൽകുന്നത്.