ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതു പാർക്കിങ്ങ് ഇടങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി. 2026 മാർച്ച് 16-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت #هيئة_الطرق_و_المواصلات في دبي عن مواعيد عمل جميع خدماتها خلال عطلة عيد الفطر المبارك، 1447 هجرية، 2026 ميلادية، من تاريخ الخميس الموافق 19 مارس وحتى السبت 21 مارس، وتشمل مراكز إسعاد المتعاملين، ومواقف المركبات الخاضعة للتعرفة، وحافلات المواصلات العامة، ومترو وترام دبي،… pic.twitter.com/p9k271w12m
— RTA (@rta_dubai) March 16, 2026
ഈ അറിയിപ്പ് പ്രകാരം, ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ശവ്വാൽ 1 മുതൽ ശവ്വാൽ 3 വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ട്. ശവ്വാൽ 4 മുതൽ പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്.

