ഹിജ്‌റ പുതുവർഷം: ദുബായിലെ പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു; പാർക്കിങ്ങ് സൗജന്യം

UAE

ഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതുഗതാഗത സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 23, ഞായറാഴ്ച്ചയാണ് യു എ ഇയിൽ ഹിജ്‌റ പുതുവത്സരവുമായ ബന്ധപ്പെട്ട അവധി നൽകിയിട്ടുള്ളത്.

RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) ഓഗസ്റ്റ് 23, ഞായറാഴ്ച്ച വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓഗസ്റ്റ് 24 മുതൽ പാർക്കിങ്ങ് ഫീ പുനരാരംഭിക്കുന്നതാണ്.

ഓഗസ്റ്റ് 23-ലെ മെട്രോ സമയങ്ങൾ

  • റെഡ് ലൈൻ – രാവിലെ 5 മുതൽ രാത്രി 12 മണി വരെ.
  • ഗ്രീൻ ലൈൻ – രാവിലെ 5.30 മുതൽ രാത്രി 12 മണി വരെ.

ഓഗസ്റ്റ് 23-ലെ ട്രാം സമയക്രമം

  • രാവിലെ 6 മുതൽ രാത്രി 1 മണി വരെ.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ഓഗസ്റ്റ് 23, ഞായറാഴ്ച്ച അവധിയായിരിക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ ഇവ പ്രവർത്തനമാരംഭിക്കുന്നതാണ്. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ, അൽ കഫാഫ്, അൽ തവർ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

ബസ് സമയങ്ങൾ

ദുബായ് ബസ്

  • ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4:25 മുതൽ രാത്രി 12:29 വരെ.
  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4:14 മുതൽ രാത്രി 12:58 വരെ.
  • സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4:45 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
  • അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4:31 മുതൽ രാത്രി 12:08 വരെ.
  • അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:35 വരെ.
  • ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 11:30 വരെ.

മെട്രോ ലിങ്ക് ബസ്

റാഷിദിയ, മാൾ ഓഫ് എമിറേറ്സ്, ദുബായ് മാൾ, ഇബ്ൻ ബത്തൂത്ത, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 12:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ഇന്റർസിറ്റി ബസ്

  • യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 11:00 വരെ.
  • എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 5 മുതൽ രാത്രി 11:00 വരെ.
  • അജ്മാനിലേക്കുള്ള സർവീസുകൾ – രാവിലെ 5:15 മുതൽ രാത്രി 11:00 വരെ.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്

  • മറീന മാൾ, മറീന വാക്, മറീന ടെറസ്, മറീന പ്രൊമനൈഡ്‌ എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12 മുതൽ രാത്രി 11 വരെ.

അബ്ര

  • ദുബായ് ഓൾഡ് സൂഖ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • ദെയ്‌റ ഓൾഡ് സൂഖ് – സബ്‌ക – അൽ ഫഹിദി – രാവിലെ 10 മുതൽ രാത്രി 12:30 വരെ.
  • അൽ സീഫ് – ബനിയാസ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 12 വരെ.

ഫെറി

  • ദുബായ് മറീന – അൽ ഗുബൈബ – രാവിലെ 11:00, ഉച്ചയ്ക്ക് 01:00, വൈകീട്ട് 05:00, 06:30 എന്നീ സമയങ്ങളിൽ.

പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന എല്ലാ യാത്രികരോടും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും RTA ആഹ്വാനം ചെയ്‌തിട്ടുണ്ട്.