ഒമാൻ: 2022 മെയ് 22 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

GCC News

അറ്റകുറ്റപ്പണികൾക്കായി 2022 മെയ് 22 വരെ മസ്കറ്റ് എക്സ്പ്രസ്സ് വേയുടെ ഒരു ഭാഗം ഭാഗികമായി അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2022 മെയ് 19-ന് വൈകീട്ട് മുതൽ 2022 മെയ് 22, ഞായറാഴ്ച്ച രാവിലെ വരെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

2022 മെയ് 19-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. മീഡിയ ബ്രിഡ്ജ് കഴിഞ്ഞ ഉടനെയാണ് മസ്കറ്റ് എക്സ്പ്രസ്സ് വേയിൽ മൂന്ന് ദിവസത്തെ ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ മേഖലയിലെ റോഡിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനായാണ് ഗതാഗത നിയന്ത്രണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.

Cover Image: Oman News Agency.