അറ്റകുറ്റപ്പണികൾക്കായി 2022 ഫെബ്രുവരി 14, തിങ്കളാഴ്ച്ച വരെ റുവി സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി. 2022 ഫെബ്രുവരി 3 മുതൽ 2022 ഫെബ്രുവരി 14 വരെയാണ് റുവി സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നത്.
2022 ഫെബ്രുവരി 3-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ദാർസൈത്തിൽ നിന്ന് റുവി ഭാഗത്തേക്ക് സഞ്ചരിക്കുന്ന ദിശയിലാണ് റുവി സ്ട്രീറ്റിൽ ഫെബ്രുവരി 14 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ മേഖലയിലെ റോഡ് അടയാളങ്ങൾ ശ്രദ്ധിക്കാനും, അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും ഡ്രൈവർമാർക്ക് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
Cover Image: Oman News Agency.