ദോഹ കോർണിഷ് സ്ട്രീറ്റിൽ 2022 ജൂൺ 24, വെള്ളിയാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ജൂൺ 22-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
കോർണിഷ് സ്ട്രീറ്റിലെ അൽ മീന ഇന്റർസെക്ഷനിൽ നിന്ന് ഷർഗ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം.

ഷർഗ് ഇന്റർസെക്ഷൻ, റാസ് ബു അബൗദ് സ്ട്രീറ്റ്, സി റിങ്ങ് റോഡ് എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾ അൽ മീന ഇന്റർസെക്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അലി ബിൻ ഉമർ സ്ട്രീറ്റിലേക്ക് പ്രവേശിക്കേണ്ടതും, തുടർന്ന് മേഖലയിൽ നൽകിയിട്ടുള്ള ഗതാഗത അറിയിപ്പുകളിൽ പറയുന്ന പ്രകാരം യാത്ര തുടരേണ്ടതുമാണ്.