അജ്‌മാൻ: അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം

UAE

അൽ ഇത്തിഹാദ് സ്ട്രീറ്റിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അജ്‌മാൻ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു. 2025 ജൂൺ 13-നാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

2025 ജൂൺ 14 മുതലാണ് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെ ദിശയിൽ ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.

ദിനവും രാത്രി 10 മണിമുതൽ പുലർച്ചെ 5 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണം റോഡിലെ അറ്റകുറ്റപ്പണികൾ തീരുന്നത് വരെ തുടരുന്നതാണ്.