അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 2, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.
അൽ മക്ത പാലത്തിൽ താഴെ പറയുന്ന രീതിയിലാണ് ഈ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നത്:
- അബുദാബി ദിശയിൽ – ഏറ്റവും വലത് വശത്തെ 2 വരികൾ അടയ്ക്കും.
- അൽ ഐൻ ദിശയിൽ – ഏറ്റവും ഇടത് വശത്തെ 2 വരികൾ അടയ്ക്കും.
2022 സെപ്റ്റംബർ 2, വെള്ളിയാഴ്ച രാത്രി 11 മണി മുതൽ 2022 സെപ്റ്റംബർ 5, തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ഈ നിയന്ത്രണം. പാലത്തിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിൽ (E12) നിന്ന് യാസ് ഐലൻഡിലേക്കുള്ള വലത് വശത്തെ വരി, റാമ്പ് എന്നിവ 2022 സെപ്റ്റംബർ 3-ന് രാത്രി 10 മുതൽ 2022 സെപ്റ്റംബർ 5, തിങ്കളാഴ്ച രാവിലെ 5 മണി വരെ അടയ്ക്കുന്നതാണ്.
അബുദാബി – അൽ ഐൻ പാതയിൽ (E22) അൽ ഐൻ ദിശയിൽ ബനിയാസ് വെസ്റ്റ് മുതൽ അൽ ഘനാദീർ സ്ട്രീറ്റ് വരെയുള്ള ഭാഗത്ത് ഏറ്റവും വലത് വശത്തുള്ള ലെയിൻ 2022 സെപ്റ്റംബർ 2, വെള്ളിയാഴ്ച രാത്രി 11 മണി മുതൽ 2022 സെപ്റ്റംബർ 5, തിങ്കളാഴ്ച രാവിലെ 5 മണി വരെ അടച്ചിടുന്നതാണ്.