ഫ്രാൻസിസ് മാർപ്പാപ്പ ദിവംഗതനായി

International News

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പ ദിവംഗതനായി. വത്തിക്കാനിൽ വെച്ച് 2025 ഏപ്രിൽ 21, തിങ്കളാഴ്ച പ്രാദേശിക സമയം 7:35-നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

88 വയസ്സായിരുന്നു. റോമൻ കാത്തോലിക്ക് സഭയുടെ ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ തലവനായിരുന്നു അദ്ദേഹം.

ഗുരുതരമായ ന്യുമോണിയ ബാധയെത്തുടർന്ന് അദ്ദേഹം ഏറെ നാൾ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. ഇതിന് ശേഷം മാർച്ച് 23-നായിരുന്നു അദ്ദേഹം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയത്.