ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

India News

COVID-19 വ്യാപനം തടയുന്നതിനായി മാർച്ച് 24, ചൊവാഴ്ച്ച അർദ്ധരാത്രി മുതൽ ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

ഇന്ന് രാത്രി 8-നു രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഈ തീരുമാനം അറിയിച്ചത്.

രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ തീരുമാനം നടപ്പിലാക്കും. ജനങ്ങളോട് വീടുകളിൽ തുടരാൻ അറിയിച്ചിട്ടുണ്ട്.