നബിദിനം: യു എ ഇയിലെ സ്വകാര്യ മേഖലയിൽ സെപ്റ്റംബർ 5-ന് അവധി

UAE

നബിദിനം പ്രമാണിച്ച് 2025 സെപ്റ്റംബർ 5-ന് യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. 2025 ഓഗസ്റ്റ് 26-നാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നബിദിനത്തിന്റെ അവസരത്തിൽ 2025 സെപ്റ്റംബർ 5, വെള്ളിയാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് MOHRE പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.