ഒമാനിലേക്ക് വ്യോമമാർഗം പ്രവേശിക്കുന്ന യാത്രികർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

GCC News

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് പുറത്തിറക്കി. വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നവർ നടത്തേണ്ട COVID-19 പരിശോധനകൾ, ക്വാറന്റീൻ നടപടികൾ എന്നിവ ഉൾപ്പടെ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ:

  • ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഫോണിൽ ‘Tarassud+’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
  • ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന വിലാസത്തിൽ യാത്രികർ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.
  • ഓമനിലെത്തിയ ശേഷം വിമാനത്താവളത്തിലെ പാസ്സ്‌പോർട്ട് ആൻഡ് റെസിഡൻസ് വിഭാഗത്തിൽ QR Code ഹാജരാക്കേണ്ടതാണ്.
  • തുടർന്ന് വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • യാത്ര പുറപ്പെടുന്ന രാജ്യത്ത് നിന്നുള്ള PCR ടെസ്റ്റ് റിസൾട്ട് ഹാജരാക്കണം.
  • എട്ട് ദിവസത്തിൽ കൂടുതൽ ഒമാനിൽ തുടരുന്നവർ, സ്വയം ഐസൊലേറ്റ് ചെയ്യേണ്ടതും, കൈയിൽ ധരിക്കുന്ന ട്രാക്കിംഗ് ബാൻഡ് ധരിക്കേണ്ടതുമാണ്.
  • ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം ലഗേജ് സ്വീകരിച്ച് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാവുന്നതാണ്.
  • ഏഴു ദിവസം സ്വയം ഐസൊലേഷനിൽ തുടരേണ്ടതാണ്. എട്ടാം ദിവസം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിന്റെ റിസൾട്ട് വരുന്നത് വരെ ക്വാറന്റീൻ നടപടികൾ തുടരേണ്ടതാണ്.
  • അധികൃതരിൽ നിന്നുള്ള നിർദ്ദേശം ലഭിക്കുന്നത് വരെ കൈയിൽ ധരിക്കുന്ന ട്രാക്കിംഗ് ബാൻഡ് നീക്കം ചെയ്യാൻ പാടില്ല. ഇതിനു വിരുദ്ധമായുള്ള പ്രവർത്തനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടതായി വരുന്നതാണ്.
  • ഐസൊലേഷനിൽ തുടരുന്ന കാലയളവിൽ Tarassud+ ആപ്പിൽ പറയുന്ന രോഗലക്ഷണങ്ങൾ പ്രകടമാകുന്നിലെന്ന് സ്വയം ഉറപ്പ് വരുത്തേണ്ടതാണ്.