നബിദിനം: യു എ ഇയിലെ പൊതു മേഖലയിൽ സെപ്റ്റംബർ 29-ന് അവധി

GCC News

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 29, വെള്ളിയാഴ്ച്ച യു എ ഇയിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിച്ചു. 2023 സെപ്റ്റംബർ 18-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്ക് സെപ്റ്റംബർ 29-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 2023 ഒക്ടോബർ 2 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.