ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ എയർവേസ് പുതിയ ബിസിനസ് ലോഞ്ച് തുറന്നു. ‘ദി ഗാർഡൻ’ എന്ന പേരിലുള്ള ഈ അൽ മൗർജാൻ ബിസിനസ് ലോഞ്ച് ഖത്തർ എയർവേസിന്റെ പ്രീമിയം യാത്രികർക്ക് സേവനങ്ങൾ നൽകുന്നതാണ്.
വിമാനത്താവളത്തിലെത്തുന്ന യാത്രികർക്കായുള്ള ‘ദി ഓർച്ചാർഡ്’ എന്ന പേരിലുള്ള സെൻട്രൽ കോൺകോർസിന് സമീപത്തായാണ് ഈ പുതിയ ബിസിനസ് ലോഞ്ച് ഒരുക്കിയിരിക്കുന്നത്.

ചില്ലറവില്പനമേഖലയിലെ പ്രശസ്ത ബ്രാൻഡുകളുടെ വിപണനശാലകൾ, റെസ്റ്ററന്റുകൾ എന്നിവ ഇതിന് സമീപത്തുണ്ട്.

ഏതാണ്ട് 7390 സ്‌ക്വയർ മീറ്ററിലാണ് ഈ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 707 യാത്രികരെ വരെ ഉൾക്കൊള്ളാനാകുന്ന രീതിയിലൊരുക്കിയിരിക്കുന്ന ‘ദി ഗാർഡൻ’ ബിസിനസ് ലോഞ്ചിൽ പ്രീമിയം യാത്രികർക്ക് വിശ്രമിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Qatar Airways.