ഖത്തർ: 1 മരണം; 567 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ 567 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 2൦, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 6015 ആയി. പുതുതായി രോഗബാധ കണ്ടെത്തിയവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

37 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ ഖത്തറിൽ 555 പേരാണ് രോഗമുക്തി നേടിയത്.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 56 വയസ്സുള്ള ഒരാൾ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഖത്തറിൽ COVID-19 നെ തുടർന്നുള്ള മരണം 9 ആയി.