ഖത്തറിൽ 608 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 22, ബുധനാഴ്ച്ച അറിയിച്ചു. ഇതുവരെ 7141 പേർക്കാണ് ഖത്തറിൽ COVID-19 കണ്ടെത്തിയിട്ടുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശ തൊഴിലാളികളാണ്.
75 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 689 ആയി.
കൊറോണാ വൈറസ് ബാധ മൂലം ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 55 വയസുള്ള ഒരു വിദേശ പൗരനാണ് മരിച്ചത്. ഇതോടെ ഖത്തറിൽ COVID-19 നെ തുടർന്നുള്ള മരണം 10 ആയി.