ഖത്തറിൽ 144 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഏപ്രിൽ 2, വ്യാഴാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 949 ആയി.
ഇതുവരെ രാജ്യത്ത് COVID-19 ബാധയെത്തുടർന്ന് 3 പേർ മരിച്ചിട്ടുണ്ട്. ഇതുവരെ 72 പേർ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.