ഖത്തർ: 197 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ 197 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 14-നു അറിയിച്ചു. ഇതോടെ ഖത്തറിലെ ആകെ രോഗബാധിതരുടെ എണ്ണം 3428 ആയി.

39 പേർ കൂടി ആരോഗ്യം വീണ്ടെടുത്തതോടെ ഖത്തറിലെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി. രാജ്യത്ത് ഇതുവരെ 7 പേർ കൊറോണാ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുണ്ട്.