ഖത്തറിൽ 623 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 23, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7764 ആയി.
61 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ ഖത്തറിൽ 750 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണ്.