ഖത്തർ നാഷണൽ ഡേ: പൊതു മേഖലയിൽ ഡിസംബർ 18-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ ഖത്തർ ദേശീയദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 18, വ്യാഴാഴ്ച ഔദ്യോഗിക അവധി ദിനമായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. 2025 ഡിസംബർ 16-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എല്ലാ വർഷവും ഡിസംബർ 18-നാണ് ഖത്തർ നാഷണൽ ഡേ ആചരിക്കുന്നത്. അവധിയ്ക്ക് ശേഷം ഖത്തറിലെ പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2025 ഡിസംബർ 21, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.