ഖത്തർ: മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ ഓഗസ്റ്റ് 26 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ 2022 ഓഗസ്റ്റ് 24, ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ഓഗസ്റ്റ് 22-ന് വൈകീട്ടാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

വൈറ്റ് പാലസ് ഇന്റർസെക്ഷനിൽ നിന്ന് മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിലൂടെ ടി വി ഇന്റർസെക്ഷനിലേക്കും, മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കോർണിഷിലേക്കും പോകുന്ന വാഹനങ്ങൾക്കാണ് ഈ ഭാഗിക നിയന്ത്രണം ബാധകമാകുന്നത്. 2022 ഓഗസ്റ്റ് 24, 25 തീയതികളിൽ രാത്രി 12 മണിമുതൽ രാവിലെ 5 മണിവരെയും, ഓഗസ്റ്റ് 26-ന് രാത്രി 12 മണിമുതൽ രാവിലെ 10 മണിവരെയുമാണ് ഈ നിയന്ത്രണം.

വൈറ്റ് പാലസ് ഇന്റർസെക്ഷനിൽ നിന്ന് മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിലൂടെ ടി വി ഇന്റർസെക്ഷനിലേക്കും, മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് കോർണിഷിലേക്കും പോകുന്ന വാഹനങ്ങൾ മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്ക് പ്രവേശിക്കേണ്ടതും, അവിടെ നിന്ന് ഒളിമ്പിക് ഇന്റർസെക്ഷനിലെത്തേണ്ടതുമാണ്. കോർണിഷിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് ഇവിടെ നിന്ന് യൂ-ടേൺ എടുക്കാവുന്നതും, ടി വി ഇന്റർസെക്ഷനിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഇവിടെ നിന്ന് ഇടത്തോട്ട് തിരിയാവുന്നതുമാണ്.

ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം.