ഖത്തർ: ഈ അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു

GCC News

ഖത്തറിലെ വിദ്യാലയങ്ങളിലെ 2020-2021 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഏപ്രിൽ 5-നാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലെയും, ദേശീയ പഠന രീതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലെയും രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രേഡ് 1 മുതൽ ഗ്രേഡ് 11 വരെയുള്ള വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ തീയ്യതിയാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്.

ഈ അറിയിപ്പ് പ്രകാരം 2021 മെയ് 25 മുതൽ ജൂൺ 10 വരെയുള്ള തീയ്യതികളിലാണ് ഈ പരീക്ഷകൾ നടത്തുന്നത്. https://www.edu.gov.qa/ar/Pages/pubschoolsdefault.aspx?ItemID=181 എന്ന വിലാസത്തിൽ ഓരോ ക്‌ളാസുകളുടെയും പരീക്ഷാ വിവരങ്ങൾ ലഭ്യമാണ്.