ഖത്തർ: സ്ട്രീറ്റ് 1000-ൽ മാർച്ച് 11 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

GCC News

സ്ട്രീറ്റ് 1000-ൽ ബു സലില ഇന്റർസെക്ഷനിൽ നിന്ന് അൽ സുബാര ദിശയിൽ 2023 മാർച്ച് 11 വരെ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 മാർച്ച് 8-ന് രാത്രിയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

മാർച്ച് 9 മുതൽ മാർച്ച് 11 വരെ, ദിനവും രാത്രി 12 മണിമുതൽ രാവിലെ 7 മണിവരെയാണ് ഈ ഗതാഗത നിയന്ത്രണം. ഈ കാലയളവിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളെ സ്ട്രീറ്റ് 1080-ന് സമീപത്ത് കൂടിയുള്ള സർവീസ് റോഡിലേക്ക് വഴി തിരിച്ച് വിടുന്നതാണ്.

മേഖലയിലെ സിഗ്നലുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള കമാനങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.