ഖത്തറിൽ 833 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 25, ശനിയാഴ്ച്ച അറിയിച്ചു. ഇതുവരെ 24 മണിക്കൂറിനിടെ ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന രോഗ നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ COVID-19 രോഗബാധിതരുടെ എണ്ണം 9358 ആയി. ഇതിൽ 8410 പേർ ചികിത്സയിൽ തുടരുന്നു.
പുതിയതായി രോഗബാധ കണ്ടെത്തിയവർ അധികവും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവരെയെല്ലാം ഐസൊലേഷനിലാക്കിയിട്ടുണ്ട്.
120 പേർക്ക് കൂടി രോഗം ഭേദമായതായും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവുടെ എണ്ണം 929 ആയി. ഇതുവരെ 10 പേരാണ് ഖത്തറിൽ COVID-19 നെ തുടർന്ന് മരിച്ചത്.