ഓൺലൈനിൽ കിംവദന്തികൾ പ്രചരിപ്പിച്ചതിനും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിനും 194 പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ അധികൃതർ അറിയിച്ചു. 2026 മാർച്ച് 5-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
The Economic and Cyber Crimes Department at the General Directorate of Criminal Investigation has arrested 194 individuals for filming and circulating videos, as well as publishing misleading information and rumors that incite public opinion.#MOIQatar pic.twitter.com/kSjIH9BNc0
— Ministry of Interior – Qatar (@MOI_QatarEn) March 5, 2026
ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് കോംബാറ്റിംഗ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 194 പേരെയാണ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങളും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും, വ്യാജ വിവരങ്ങളും പങ്ക് വെച്ചതിനും, വീഡിയോ ദൃശ്യങ്ങൾ പകർത്തിയതിനും, പങ്ക് വെച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

