ഖത്തർ: സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്താനുള്ള നിർദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചു

GCC News

സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഹെൽത്ത് ഇൻഷുറൻസ് പാക്കേജുകൾ ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇത്തരം ഒരു നിർദ്ദേശം മുന്നോട്ട് വെച്ചത്.

2022 ജൂൺ 1-ന് ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തെ ആരോഗ്യപരിചരണ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള 2021/22 എന്ന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും ഈ തീരുമാനം നടപ്പിലാക്കുന്നത്.