വിവിധ സൂപ്പർമാർക്കറ്റുകളിൽ കണ്ടുവരുന്ന വില വ്യതിയാനത്തെക്കുറിച്ച് ഖത്തർ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി

GCC News

ഖത്തറിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഒരേ ഉത്പന്നങ്ങൾക്ക് കണ്ടുവരുന്ന വിലയിലുള്ള വ്യതിയാനത്തെക്കുറിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തത നൽകി. സൂപ്പർ മാർക്കറ്റുകളിലെ പഴം, പച്ചക്കറി, മീൻ തുടങ്ങിയ ഏതാനം അടിസ്ഥാന സാധനങ്ങള്‍ക്ക് മാത്രമാണ് മന്ത്രാലയം പരമാവധി ഈടാക്കാവുന്ന വിലകൾ നിശ്ചയിച്ചിട്ടുള്ളത്. മറ്റു ഉത്പന്നങ്ങളുടെ വിലയിൽ വ്യാപാര സ്ഥാപനങ്ങൾക്കനുസരിച്ച് വ്യതിയാനമുണ്ടാകാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഒരേ ഉത്പന്നങ്ങൾക്ക് കണ്ടുവരുന്ന വില വ്യതിയാനത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയായാണ് വാണിജ്യ, വ്യവസായ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്. പഴം, പച്ചക്കറി, മീൻ തുടങ്ങിയ ആവശ്യസാധനകൾക്ക് മന്ത്രാലയം ദിനംപ്രതി നിശ്ചയിക്കുന്ന പരമാവധി വില https://www.moci.gov.qa/en/our-services/consumer/commodities-daily-prices/ എന്ന വിലാസത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ്.

ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിൽ കണ്ടുവരുന്ന വീഴ്ചകൾ, പരാതികൾ, അഭിപ്രായങ്ങൾ എന്നിവ 16001 എന്ന നമ്പറിലൂടെ വാണിജ്യ, വ്യവസായ മന്ത്രാലയവുമായി ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.