ഖത്തറിൽ 392 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിലെ രോഗബാധിതരുടെ എണ്ണം 4103 ആയി. മുൻപ് രോഗബാധ കണ്ടെത്തിയവരുമായി അടുത്തിടപഴകിയവരാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച ഭൂരിഭാഗം പേരും എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
9 പേർ കൂടി രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 415 ആയി.