ഖത്തർ: 761 പേർക്ക് COVID-19

Breaking

ഖത്തറിൽ 761 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 24, വെള്ളിയാഴ്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 കേസുകൾ 8525 ആയി. 59 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്.

നിലവിൽ ഖത്തറിൽ 7706 പേരാണ് ചികിത്സയിലുള്ളത്. 809 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. COVID-19 നെ തുടർന്ന് 10 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.