ഖത്തറിൽ COVID-19 രോഗബാധിതർ 11000 കടന്നു

Breaking

ഖത്തറിൽ 957 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 27, തിങ്കളാഴ്ച്ച അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ രോഗബാധിതരുടെ എണ്ണം 11244 ആയി. നിലവിൽ 10168 പേർ ചികിത്സയിലുണ്ട്.

ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 54 പേർക്ക് കൂടി COVID-19 ഭേദമായതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതുവരെ 1066 പേർക്കാണ് രാജ്യത്ത് രോഗം ഭേദമായത്.

ഇതുവരെ 10 പേർ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഖത്തറിൽ മരിച്ചിട്ടുണ്ട്.