ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ രണ്ടാമത്തെ COVID-19 മരണമാണിത്.
88 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ ഖത്തറിൽ ആകെ രോഗബാധിതരുടെ എണ്ണം 781 ആയി. 11 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.