COVID-19: ഖത്തറിൽ 643 പേർക്ക് കൂടി രോഗബാധ

Breaking

ഖത്തറിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29, ബുധനാഴ്ച്ച അറിയിച്ചു. ഇതുവരെ 11311 പേർക്കാണ് ഖത്തറിൽ COVID-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗബാധ കണ്ടെത്തിയവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

109 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ഖത്തറിൽ രോഗം ഭേദമായവരുടെ എണ്ണം 1243 ആയി. ഇതുവരെ 10 പേരാണ് ഖത്തറിൽ COVID-19 തുടർന്ന് മരിച്ചത്.