ഖത്തറിൽ 845 പേർക്ക് കൂടി COVID-19

Breaking

ഖത്തറിൽ ഏപ്രിൽ 30, വ്യാഴാഴ്ച്ച 845 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിലെ ആകെ COVID-19 ബാധിതരുടെ എണ്ണം 13409 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അധികം പേരും വിദേശ തൊഴിലാളികളാണ്.

129 പേർ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവർ 1372 ആയി.