ഖത്തറിൽ 687 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 1-നു അറിയിച്ചു. ഇതോടെ ഖത്തറിൽ COVID-19 ബാധിച്ചവരുടെ എണ്ണം 14096 ആയി.
64 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 1436 പേരാണ് ഖത്തറിൽ രോഗമുക്തി നേടിയത്.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 12 പേരാണ് ഖത്തറിൽ COVID-19 നെ തുടർന്ന് മരിച്ചത്.