ഖത്തറിൽ 1103 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 11-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 23623 ആയി. ഇന്ന് രോഗബാധ കണ്ടെത്തിയത് ഭൂരിഭാഗവും വിദേശ തൊഴിലാളികളിൽ ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.
87 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 2840 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 20769 പേരാണ് ചികിത്സയിൽ തുടരുന്നത്.
ഇതുവരെ 14 പേരാണ് ഖത്തറിൽ കൊറോണ വൈറസ് ബാധയെത്തുടർന്നു മരിച്ചത്.