ഖത്തർ: 679 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

Breaking

ഖത്തറിൽ 679 പേർക്കാണ് ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 15551 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇന്ന് 130 പേരാണ് ഖത്തറിൽ രോഗമുക്തി നേടിയത്. ഇതുവരെ ഖത്തറിൽ 1664 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് നിലവിൽ 13875 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ 12 പേരാണ് ഖത്തറിൽ COVID-19 നെ തുടർന്ന് മരിച്ചത്.