ഖത്തറിൽ 640 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 4-നു അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 16191 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരും വിദേശ തൊഴിലാളികളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് 146 പേരാണ് ഖത്തറിൽ രോഗമുക്തി നേടിയത്. ഇതുവരെ ഖത്തറിൽ 1810 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് നിലവിൽ 14369 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ 12 പേരാണ് ഖത്തറിൽ COVID-19 നെ തുടർന്ന് മരിച്ചത്.