ഖത്തറിൽ 1526 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 12-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 25149 ആയി.
179 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 3019 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 22116 പേരാണ് ചികിത്സയിൽ തുടരുന്നത്.
ഇതുവരെ 14 പേരാണ് ഖത്തറിൽ കൊറോണ വൈറസ് ബാധയെത്തുടർന്നു മരിച്ചത്.