COVID-19: ഖത്തറിൽ 1153 പേർക്ക് രോഗബാധ

Breaking

ഖത്തറിൽ 1153 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 15-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 29425 ആയി.

190 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 3546 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 25865 പേരാണ് ചികിത്സയിൽ തുടരുന്നത്.

ഇതുവരെ 14 പേരാണ് ഖത്തറിൽ കൊറോണ വൈറസ് ബാധയെത്തുടർന്നു മരിച്ചത്.