COVID-19: 1 മരണം; ഖത്തറിൽ 1547 പേർക്ക് രോഗബാധ

Breaking

ഖത്തറിൽ 1547 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 16-നു അറിയിച്ചു. ഇതോടെ ഖത്തറിൽ ആകെ COVID-19 ബാധിതർ 30972 ആയി.

242 പേർ കൂടി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇതുവരെ 3788 പേരാണ് ഖത്തറിൽ രോഗമുക്തരായത്. നിലവിൽ 27169 പേരാണ് ചികിത്സയിൽ തുടരുന്നത്.

ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 15 പേരാണ് ഖത്തറിൽ കൊറോണ വൈറസ് ബാധയെത്തുടർന്നു മരിച്ചത്.